11:37pm 15 August 2026
NEWS
പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണം ഖത്തർ പി സി എഫ്
11/07/2026  06:16 PM IST
nila
പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണം ഖത്തർ പി സി എഫ്
 
 
 പ്രവാസികളോടുള്ള സർക്കാരിൻറെ അവഗണന അവസാനിപ്പിക്കണമെന്ന് ഖത്തർ പി സി എഫ് ജനറൽ സെക്രട്ടറി ആരിഫ് വെളിച്ചികാല ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ബിൻ ഉംറാനിലെ റീഗൽ റസ്റ്റോറൻറ്റിൽ വെച്ച് നടന്ന പിസിഎഫ് നേതൃയോഗത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്
 
പ്രവാസികളുടെ ഏറെക്കാലമായിട്ടുള്ള ആവശ്യമായിരുന്ന പ്രവാസി പെൻഷൻവർദ്ധന പുതിയ സർക്കാരിൻറെ ആദ്യ ബജറ്റിൽ തന്നെ ഉണ്ടാകുമെന്ന് ന്യായമായും പ്രതീക്ഷിച്ചിരുന്നു പ്രവാസികളെ നിരാശപ്പെടുത്തിക്കൊണ്ട് ആ വിഷയത്തിൽ വാക്കുപോലും ഉണ്ടായില്ല എന്നുമാത്രമല്ല  പ്രവാസികൾക്ക് വലിയൊരു ആശ്വാസമായി കിട്ടിക്കൊണ്ടിരുന്ന നിലവിലെ പെൻഷൻ മൂന്നും നാലുമാസമായി കിട്ടുന്നില്ലയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു
 
  പ്രവാസി ക്ഷേമ പെൻഷൻ വിതരണം കൂടുതൽ കാര്യക്ഷമമാക്കാനും കുടിശ്ശികകൾ തീർപ്പാക്കാനുമുള്ള നടപടികൾ  അടിയന്തരമായി സർക്കാർ എടുക്കണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു 
ഉത്സവ അവധിക്കാല സീസണുകളിൽ വിമാന കമ്പനിക്കാർ നടത്തുന്ന അമിതമായ ചാർജിനെതിരെ ഭരണ പ്രതിപക്ഷങ്ങൾ ഒന്നിച്ച് രംഗത്തിറങ്ങി  കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി പ്രവാസികൾക്ക് ആശ്വാസകരമായ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു 
 
അണ്ടൂർകോണം നൗഷാദ്, കരിം തിണ്ടലം, ഫസൽ കാസർഗോഡ്, മുനീർ അകലാട്, ശിഹാബ് ആലപ്പുഴ സലാം കുന്നംകുളം സൈഫു നന്നമ്പ്ര, ഷഫാഅത്ത് വെളിയങ്കോട്, കുഞ്ഞുമുഹമ്മദ് ആലുവ തുടങ്ങിയവർ സംസാരിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img